June 04, 2026 |
Share on

ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമുള്ള ജയറാം; ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ’ ട്രെയിലർ പുറത്ത്

കോമഡിയും സസ്‌പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിന്റെ ട്രെയിലര്‍ പുറത്ത്. കോമഡിയും സസ്‌പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമുള്ള ജയറാമിന്റെ കഥാപാത്രം ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകള്‍. ഉണ്ണി മുകുന്ദൻ, ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, സലിംകുമാര്‍, ജോണി ആന്റണി, വിജയരാഘവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാനി ഖാദര്‍ തിരക്കഥയെഴുതിയ ചിത്രം റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മ്മിക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×