June 04, 2026 |
Share on

നരേന്ദ്ര മോദിയും ആശാറാം ബാപ്പുവും: ഓര്‍മ്മകളില്‍ നിന്ന് ഊഷ്മള സൗഹൃദത്തിന്റെ ചില ഏടുകള്‍ (വീഡിയോ)

ആശാറാമില്‍ നിന്ന് അനുഗ്രഹം തേടുകയും ആശാറാമിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്ന മോദിയുടെ പഴയ ദൃശ്യങ്ങള്‍ കാണാം. മോദി പ്രധാനമന്ത്രിയാകുമെന്ന ആഗ്രഹം താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകടിപ്പിച്ചിരുന്നതായി ആശാറാം പറയുന്നുണ്ട് വീഡിയോയില്‍.

ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള് ദൈവം ആശാറാം ബാപ്പുവുമായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിക്കുണ്ടായിരുന്ന അടുപ്പവും സൗഹൃദവും സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആശാറാമില്‍ നിന്ന് അനുഗ്രഹം തേടുകയും ആശാറാമിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്ന മോദിയുടെ പഴയ ദൃശ്യങ്ങള്‍ കാണാം. മോദി പ്രധാനമന്ത്രിയാകുമെന്ന ആഗ്രഹം താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകടിപ്പിച്ചിരുന്നതായി ആശാറാം പറയുന്നുണ്ട് വീഡിയോയില്‍.

വീഡിയോ:

ഉത്തർപ്രദേശിലെ സഹരൻപൂരിൽ നിന്നുള്ള പതിനാറുകാരിയെ രാജസ്ഥാനിലെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ ആശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളിൽ ഒൻപതു പേർ ആക്രമിക്കപ്പെടുകയും മൂന്നുപേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരേ പോലും വധഭീഷണി ഉയർന്നിരുന്നു. ഗുജറാത്തിലെ സൂറത്തിൽ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×