പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പി.എം നരേന്ദ്ര മോദി. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനത്തിൽ കലാപങ്ങളില്‍ ഇരകളായവരെ സാന്ത്വനിപ്പിക്കുകയും, ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദിയെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
ലവ്രാജിന്റെ വരികള്‍ക്ക് ഹിതേഷ് മോദക് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സുവര്‍ണ തിവാരിയാണ്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിന്റെ പ്രമേയം. മേരി കോം എന്ന ബയോപിക്ക് ഒരുക്കിയ ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
This post was last modified on May 20, 2019 12:43 pm
Leave a Comment