July 04, 2026 |
Share on

കോൺഗ്രസിനെ പരിഹസിച്ച് ‘പിഎം നരേന്ദ്ര മോദി’യുടെ പുതിയ ട്രെയിലർ

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മെയ് 24–ന് തീയറ്ററുകളിലെത്തും. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പി.എം നരേന്ദ്ര മോദി. വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രത്തിലെ പുതിയ ട്രെയിലർ ചർച്ചയാകുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ അവസ്ഥയെ പരിഹസിക്കുകയും കോൺഗ്രസ് പാർട്ടിയെ ട്രോൾ
ചെയ്യുന്നതായും ട്രെയിലറിൽ കാണാം.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിന്റെ പ്രമേയം. മേരി കോം എന്ന ബയോപിക്ക് ഒരുക്കിയ ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

ദർശൻ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് ഒബ്റോയിയും സന്ദീപ് സിങും ചേർന്ന് നിർമിക്കുന്ന ചിത്രം
മെയ് 24–ന് തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×