പൊലീസിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് യുവതിയെ ‘കൈകാര്യം’ ചെയ്തത് എന്നാണ് പൊലീസുകാരുടെ വിശദീകരണം. എന്നാല്‍ പൊലീസിന്റെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വുമണ്‍സ് അഫയഴ്‌സ് വൈസ് പ്രസിഡന്റ് മസൂമെ എബ്‌തെകര്‍ പറഞ്ഞു.
ഇറാനില്‍ ഹിജാബ് ശരിക്ക് ധരിച്ചില്ലെന്ന് പറഞ്ഞ് യുവതിക്ക് വനിത പപൊലീസുകാരിയുടെ മര്‍ദ്ദനം. ഗാര്‍ഡിയനാണ് ഇയയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പൊലീസുകാരുടെ യുവതിയോട് ആകോശിച്ചുകൊണ്ട് മുഖത്തടിക്കുകയും തള്ളി താഴെയിടുകയും ചെയ്യുന്നു. എന്നെ വിടൂ എന്ന് പറഞ്ഞ് യുവതി കരയുന്നുണ്ട്. സംഭവം അന്വേഷിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അബ്ദൊല്‍റെസ റഹ്മാനി ഫാസിലിന്റെ പ്രതികരണം. സ്ത്രീകള്‍ തല മറച്ച് മാത്രമേ പുറത്തിറങ്ങാന്‍ പാടൂ എന്നാണ് ഇറാനിലെ നിയമം.
പൊലീസിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് യുവതിയെ ‘കൈകാര്യം’ ചെയ്തത് എന്നാണ് പൊലീസുകാരുടെ വിശദീകരണം. എന്നാല്‍ പൊലീസിന്റെ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വുമണ്‍സ് അഫയഴ്‌സ് വൈസ് പ്രസിഡന്റ് മസൂമെ എബ്‌തെകര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഈ വീഡിയോ ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ശിരോവസ്ത്രം വടിയില്‍ കെട്ടി പ്രതിഷേധിച്ചതിന് നിരവധി സ്ത്രീകളെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
വീഡിയോ: