June 26, 2026 |
Share on

ദൃശ്യവിരുന്നൊരുക്കി പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ആദ്യ ടീസര്‍

ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്

ബാഹുബലി 2 ന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസര്‍ പുറത്ത് വിട്ടു . ഹിന്ദി- തമിഴ്- തെലുങ്കു-മലയാളം ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്.ഒരു മിനിറ്റും 39 സെക്കന്റുമുള്ള ടീസർ കാണികളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ രംഗങ്ങള്‍. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്.

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. റണ്‍ രാജ റണ്‍  എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാൻ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി സാഹോയിൽ എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ഓഗസ്റ്റ് 15 ന്
പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×