ഹീറോ സങ്കല്‍പത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണമെന്നും, പ്രേക്ഷകര്‍ കുറച്ചുകൂടി നല്ല മനുഷ്യരായി തിയേറ്റര്‍ വിട്ടിറങ്ങട്ടെയെന്നും ബോബി
ഉയരെ സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയ സിനിമയാണെന്നും, സ്ത്രീപക്ഷ സിനിമയല്ലെന്നും തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് സഹോദരങ്ങള്‍.
സ്ത്രീ കേന്ദ്രകഥാപാത്രമായുളള സിനിമകള്‍ സ്ത്രീപക്ഷ സിനിമകളാവണമെന്നില്ലെന്നും, ഏറെയും വിജയിക്കുന്നത് പുരുഷ കേന്ദ്രീകൃത സിനിമകളണെന്നും, സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ അധികം വിജയിക്കുന്നില്ലെന്നും ബോബി പറയുന്നു. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി തങ്ങളുടെ സിനിമകളെ കുറിച്ചും, സിനിമ മേഖലയിലുണ്ടാവേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചത്.
പ്രേക്ഷകര്‍ മനസില്‍ ആഗ്രഹിക്കുന്നതും ഹീറോയുടെ സിനിമകള്‍ കാണാനാണെന്നും ബോബി പറഞ്ഞു. പുരുഷകേന്ദ്രീകൃതമായ ഒരിടത്ത് സ്ത്രീയെ പ്രധാനകഥാപാത്രമാക്കാന്‍ ബുദ്ധിമുട്ടാണ്. ആ സാഹചര്യം തകര്‍ക്കണം. എങ്കില്‍ മാത്രമേ സിനിമയില്‍ സ്വാതന്ത്ര്യം ഉണ്ടാകൂ എന്നും ബോബി പറയുകയുണ്ടായി.
ഹീറോ സങ്കല്‍പത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണമെന്നും, പ്രേക്ഷകര്‍ കുറച്ചുകൂടി നല്ല മനുഷ്യരായി തിയേറ്റര്‍ വിട്ടിറങ്ങട്ടെയെന്നും ബോബി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് നിരൂപക പ്രശംസ കിട്ടുന്നതിനൊപ്പം സാമ്പത്തിക വിജയം കൂടി ഉണ്ടാകണമെന്നും ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ ലൂസിഫറും മധുരരാജയും പോലുള്ള വലിയ സിനിമകള്‍ ഉണ്ടാകണമെന്നും ബോബി പറയുന്നു.