June 26, 2026 |
Share on

നീ വോട്ട് ചെയ്യുന്നില്ലേ? ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ ആദ്യ ടീസർ കാണാം

ആറ് വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെതുകയാണ്. ബിജു മേനോന്‍ നായകനായെത്തുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.

ആറ് വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെതുകയാണ്. ബിജു മേനോന്‍ നായകനായെത്തുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ചിത്രത്തിന്റെ ആദ്യ ടീസർ യുവ താരം നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.

‘ഒരു വടക്കന്‍ സെല്‍ഫി’യ്ക്കു ശേഷം ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് സജീവ് പാഴൂർ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗ്രീന്‍ ടിവി എന്റര്‍ടൈനറിന്റെ ബാനറില്‍ രമാദേവി, ഉര്‍വ്വശി തിയറ്റേഴ്സിനു വേണ്ടി അനീഷ്. എം. തോമസ്, സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഷഹ്നാദ് ജലാല്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം നിര്‍വ്വഹിക്കുന്നു. ഉര്‍വ്വശി തീയേറ്റേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×