June 25, 2026 |
Share on

‘പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹം’ മമ്മൂക്കയുടെ തിരിച്ചുവരവ് കാത്ത് സിനിമാലോകം

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

നടൻ മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ സിനിമാ ലോകം ഒന്നടങ്കം സന്തോഷം പങ്കുവെക്കുകയാണ്. നടനും നിർമ്മാതാവുമായ ആൻ്റോ ജോസഫിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് ആദ്യ സൂചനകൾ പുറത്തുവന്നത്. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഇതിന് പിന്നാലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും തങ്ങളുടെ സന്തോഷം അറിയിച്ചു. നടി മാലാ പാർവതി “ഇതിൽ കൂടുതൽ ഒരു നല്ല വാർത്തയില്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. രാജാവ് തിരിച്ചുവരുന്നു,” എന്ന് കുറിച്ചു. മമ്മൂട്ടിയുടെ മേക്കപ്പ് മാനും പേഴ്സണൽ അസിസ്റ്റന്റുമായ എസ്. ജോർജ് കുറിച്ചു. “പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹം,” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അടുത്ത സുഹൃത്തായ രമേശ് പിഷാരടി “എല്ലാം ഓകെയാണ്” എന്ന് പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റും വൈറലായി.

ആരോഗ്യപരമായ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ ചിത്രങ്ങളിലാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ ആണ് അദ്ദേഹത്തിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. 80 കോടിയിലധികം രൂപ ചെലവിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇതുകൂടാതെ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ‘കളങ്കാവൽ’ എന്ന ത്രില്ലർ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിനായകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മമ്മൂട്ടിയുടെ വേഗത്തിലുള്ള തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

content summary: Mammootty Back to Full Health; Film Fraternity and Fans Celebrate

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×