June 26, 2026 |
Share on

സേതുപതിയും ഫഹദും ഒന്നിക്കുന്ന ‘സൂപ്പര്‍ ഡിലക്സ്’; വൈറലായി ഡിങ് ഡോങ് പ്രൊമോ

സാമന്ത അകിനേനി, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ത്യാഗരാജന്‍ കുമാരരാജ ചിത്രമാണ് സൂപ്പര്‍ ഡിലക്സ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രവുമാണിത്.

സിനിമയിലെ ചിത്രങ്ങളും ട്രെയ്‌ലറും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തേ വൈറലായിരുന്നു. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷകരെ കീഴടക്കിയ രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ ഒരു പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്.

അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പര്‍ ഡിലക്സ് എന്ന് പേര് മാറ്റുകയായിരുന്നു. സാമന്ത അകിനേനി, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ പുതിയ ടീസര്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×