ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോളാമ്പി’. ചിത്രത്തിന്റെ പുതിയ ആനിമേഷന്‍ ടീസര്‍ പുറത്തിറങ്ങി. പഴയെക്കാല സിനിമാപ്രചരണത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ആനിമേഷന്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്. രൂപേഷ് ഓമന നിർമിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, രോഹിണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടീസർ കാണാം :
തൽസമയം ഒരു പെൺകുട്ടിയാണ് രാജീവ് കുമാർ അവസാനം ചെയ്ത ചിത്രം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ചു കാലമായി അദ്ദേഹം സിനിമ രംഗത്തു നിന്നു വിട്ടുനിൽക്കുകയായിരുന്നു. കോളാമ്പി മൈക്ക് നിരോധനത്തെ തുടർന്ന് ജീവിതം വഴി മുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. രവി വർമൻ ആണ് ക്യാമറ ഒരുക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദലേഖനം. രമേശ് നാരായണനാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനിംഗ്-സാബു സിറിള്‍.
Leave a Comment