June 26, 2026 |
Share on

ആറു വർഷത്തെ ഇടവേളക്ക് ശേഷം ഒരു ടി.കെ രാജീവ് ചിത്രം; നിത്യ മേനോൻ നായികയാകുന്ന ‘കോളാമ്പി’യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു

രാജ്യാന്തര സിനിമ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ട് ഒരുങ്ങുന്ന കോളാമ്പിയുടെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

നിത്യ മേനോനെ കേന്ദ്ര കഥാപത്രമാക്കി ടി.കെ. രാജീവ് കുമാർ ഒരുക്കുന്ന ‘കോളാമ്പി’യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് മേനോൻ, രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണൻ സംഗീതം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ അവാർഡ് ജേതാവ് രാജീവ് കുമാർ വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന ടി.കെ രാജീവ് ചിത്രത്തിലും നിത്യ മേനോൻ നായികയായി എത്തിയിരുന്നു. രാജ്യാന്തര സിനിമ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ട് ഒരുങ്ങുന്ന കോളാമ്പിയുടെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×