‘ഇന്ത ഉലകത്തില്‍ യാരും ഉന്നെ, എന്നെമാതിരി നേസിക മുടിയാത്’. നഷ്ടപ്രണയങ്ങള്‍ ആവിഷ്‌കരിച്ച ദമയന്തിയുടെ ചെറുകഥ ‘തടയം’ സിനിമയാകുന്നു. ദമയന്തി തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് നിര്‍മ്മിച്ചത്. കനി കുസൃതി, ഗണപതി മുരുകേശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി ജയ് ഛായഗ്രഹണവും ജസ്റ്റിന്‍ ഖന്നയ്യ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കുട്ടി രേവതിയും ദമയന്തിയുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം നേരത്തെ ഷോര്‍ട്ട് ഫിലിം രൂപത്തില്‍ എത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ കാണാം..