അദ്ദേഹത്തിന്റെ കഥയാണ് മഹാരാഷ്ട്രയുടെ ചരിത്രം; അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’ എന്ന ചിത്രം പറയുന്നത് ആ കഥയാണ്, ബാല്‍ താക്കറെയുടെ ജീവിത കഥ. നവാസുദീന്‍ സിദ്ദിഖ് താക്കറെയാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശിവസേന എം പി സഞ്ജയ് റാവത്ത് നിര്‍മിക്കുന്ന ചിത്രം 2019 ജനുവരി 23 നാണ് റിലീസ് ചെയ്യുന്നത്. ശരിക്കും ‘ഇന്ത്യയുടെ രാജാവ്’ ആയ ബാല്‍ താക്കറെ ആയി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇതിനെ വലിയ അംഗീകാരമായി കാണുന്നതായും നടന്‍ നവാസുദീന്‍ സിദ്ദിഖി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയ ശേഷമാണ് നവാസുദ്ദീന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.