June 05, 2026 |
Share on

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്; തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ “ശ്യാമവര്‍ണ രൂപിണി കഠോര ഭാഷിണീ പ്രിയേ”

സുഹൈല്‍ എം കോയയുടെ വരികൾക്ക്  ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ശ്യാമവര്‍ണ രൂപിണി കഠോര ഭാഷിണീ പ്രിയേ’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. സുഹൈല്‍ എം കോയയുടെ വരികൾക്ക്  ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘ജാതിക്കാത്തോട്ടം’ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ വൈറലായിരുന്നു. നിരവധി പുതുമുഖങ്ങളും പ്രമുഖതാരങ്ങളും വേഷമിടുന്ന ചിത്രം സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ പുതിയ തലമുറയുടെ കഥയാണ് പറയുന്നത്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . ജോമോന്‍.ടി.ജോണ്‍ പ്രൊഡക്ഷന്‍സിന്റെയും ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജോമോന്‍ ടി. ജോണും, ഷെബിന്‍ ബക്കറും, ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×