June 26, 2026 |
Share on

കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നത്. ഹരിശങ്കറാണ് തേന്‍ പനിമതിയേ എന്ന ഗാനം ആലപിച്ചത്.

ബി ഉണ്ണിക്കൃഷ്ണന്‍-ദിലീപ് കൂട്ടുകെട്ടിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ 21ന് റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നത്. ഹരിശങ്കറാണ് തേന്‍ പനിമതിയേ എന്ന ഗാനം ആലപിച്ചത്.

തനി നാട്ടിന്‍പുറത്തുകാരന്‍ വക്കീലായാണ് ദിലീപ് ഗാനരംഗത്തിലെത്തുന്നത്. സിദ്ദിഖ്, മമതാ മോഹന്‍ദാസ്, പ്രിയാ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വയാകോം18 മോഷന്‍ പിക്‌ചേഴ്സാണ് നിര്‍മാണം. ഇവര്‍ നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍

സിദ്ദിഖ്, മമതാ മോഹന്‍ദാസ്, പ്രിയാ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വയാകോം18 മോഷന്‍ പിക്‌ചേഴ്സാണ് നിര്‍മാണം. ഇവര്‍ നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

Leave a Reply

Your email address will not be published. Required fields are marked *

×