പോലീസ് വേഷത്തില്‍ ടോവിനോ; ‘കല്‍ക്കി’യുമായി ‘തീവണ്ടി’യുടെ അണിയറക്കാര്‍/ വീഡിയോ

തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറമാന്‍ ഗൗതം ശങ്കറായിരിക്കും.

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രവുമായ് ‘തീവണ്ടി’ സിനിമയുടെ അണിയറക്കാര്‍. ‘കല്‍ക്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പൊലീസ് വേഷത്തിലാവും ടൊവീനോ എത്തുക എന്നാണ് സൂചന.

തീവണ്ടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറമാന്‍ ഗൗതം ശങ്കറായിരിക്കും. സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാരവും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ നിര്‍വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

This post was last modified on September 17, 2018 2:29 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment