June 26, 2026 |
Share on

“വാനിൽ ചന്ദ്രിക തെളിഞ്ഞിതാ..”; ലൂക്കയിലെ പുതിയ പ്രണയ ഗാനം ശ്രദ്ധേയമാകുന്നു

ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരവിന്ദ് വേണുഗോപാല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൂക്ക’ മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. “വാനിൽ ചന്ദ്രിക തെളിഞ്ഞിതാ..” എന്ന മനോഹരമായ പ്രണയഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരവിന്ദ് വേണുഗോപാല്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക.  അഹാന കൃഷ്ണകുമാർ ആണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു.സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *

×