അന്ന് പാട്ട്, ഇന്ന് പാചകം: വീണ്ടും ധോണിയുടെ മകള്‍ സിവ

മുതിര്‍ന്നയാളുകള്‍ പോലും പലപ്പോളും പരാജയപ്പെട്ടു പോകുന്ന ഉദ്യമമാണ് സിവ വളരെ ഈസിയായി, എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്.

എംഎസ് ധോണിയുടെ രണ്ടര വയസുകാരിയായ മകള്‍ സിവ ഒരു സോഷ്യല്‍ മീഡിയ താരമായി മാറിയിരിക്കുകയാണ്. അമ്പലപ്പുഴേ, ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം സിനിമ പാട്ട് പാടി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച കൊച്ചുമിടുക്കി ഇത്തവണ ഒരു പാചക പരീക്ഷണമാണ് നടത്തുന്നത്. മുതിര്‍ന്നയാളുകള്‍ പോലും പലപ്പോളും പരാജയപ്പെട്ടു പോകുന്ന ഉദ്യമമാണ് സിവ വളരെ ഈസിയായി, എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്. നല്ല വൃത്താകൃതിയിലുള്ള ചപ്പാത്തികളാണ് സിവ ഉണ്ടാക്കുന്നത്. ഈ പ്രായത്തില്‍ സ്വന്തമായി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടൊക്കെ ഉണ്ട് കക്ഷിക്ക്. സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഇതിന്റെ വീഡിയോ. ഈ വീഡിയോ പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വൈറലായിരുന്നു.

ധോണി പോസ്റ്റ്‌ വീഡിയോ:

അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട്‌ നീ….

This post was last modified on November 27, 2017 1:31 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment