June 26, 2026 |
Share on

ആരാണ് വിസാം അഹമ്മദ് കാശ്മീരി? വിശ്വരൂപം 2 ട്രെയ്‌ലര്‍ (വീഡിയോ)

പൂജ കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം കമല്‍ഹാസന്‍ കഥാപാത്രത്തോട് “നിങ്ങള്‍ ആരാണ്?” എന്ന് ഒന്നാം ഭാഗത്തിന്റെ അവസാനം ചോദിക്കുന്നുണ്ട്. വിശ്വരൂപം ട്രെയ്‌ലര്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നു.

കമല്‍ഹാസന്റെ വിശ്വരൂപം 2 ട്രെയ്‌ലര്‍ ഇറങ്ങി. വിശ്വരൂപം ഒന്നാം ഭാഗത്തിലെ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ട്രെയ്‌ലര്‍. പൂജ കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം കമല്‍ഹാസന്‍ കഥാപാത്രത്തോട് “നിങ്ങള്‍ ആരാണ്?” എന്ന് ഒന്നാം ഭാഗത്തിന്റെ അവസാനം ചോദിക്കുന്നുണ്ട്. വിശ്വരൂപം ട്രെയ്‌ലര്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കുന്നു.

ഇന്ത്യന്‍ ആര്‍മി സൈനികനായ വിസാം അഹമ്മദ് കാശ്മീരി എങ്ങനെ ഒരു രഹസ്യാന്വേഷണ എജന്റ്റ് അല്ലെങ്കില്‍ ചാരന്‍ ആയി മാറി എന്ന് ചിത്രം പറയുന്നു. ആന്‍ഡ്രിയ ജെറിമിയയുടെ ആക്ഷന്‍ സീനുകളും ട്രെയ്‌ലറില്‍ കാണാം. വിസാം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്നു എന്ന് ആദ്യ ഭാഗം വ്യക്തമാക്കുന്നുണ്ട്. കമല്‍ഹാസന്‍, രാഹുല്‍ ബോസ്, പൂജ കുമാര്‍, ശേഖര്‍ കപൂര്‍, വഹീദ റഹ്മന്‍, ആന്‍ഡ്രിയ ജെറിമിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന ചിത്രം ഓഗസ്റ്റ് 10ന് തീയറ്ററുകളിലെത്തും.

ട്രെയ്ലര്‍ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×