June 26, 2026 |
Share on

മോദി എഴുതിയ വരികള്‍ക്ക് ജീവന്‍ നല്‍കി കാഴ്ചശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍/ വീഡിയോ

25 വര്‍ഷങ്ങള്‍ക്ക് മുന്നേ നരേന്ദ്ര മോദി എഴുതിയ ഗാനമാണിത്

നവരാത്രിയെ വരവേല്‍ക്കാനായി നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. എന്നാല്‍ നവരാത്രി പൂര്‍ണമാകുന്നത് പരമ്പരാഗതമായ രീതിയിലെ വര്‍ണാഭമായ വസ്ത്രങ്ങളണിഞ്ഞു നാടോടി താളങ്ങള്‍ക് ചുവടുവയ്ക്കുമ്പോഴാണ്. പലരും അമിത് ത്രിദേവിയുടെയും ഫാല്‍ഗുനി പതക്കക്കിന്റെയും ഗാനങ്ങള്‍ക് ചുവടുകള്‍ കൂട്ടുമ്പോള്‍ അഹമ്മദാബാദിലെ ഈ സംഘം ചുവടുവയ്ക്കുന്നത് 25 വര്‍ഷങ്ങള്‍ക്ക് മുന്നേ നരേന്ദ്ര മോദി എഴുതിയ ഗാനത്തിനാണ്.

അഹമ്മദാബാദിലെ അന്ധ കന്യാ പ്രകാശ് ഗ്രൂഹിലെ കാഴ്ച ശക്തി നഷ്ടപ്പെട്ട പെണ്‍കുട്ടികളാണ് മോദി എഴുതി തയ്യാറാക്കിയ ഗാനത്തിന് ചുവടുവച്ചത്. ‘ഗുമേ അണോ ഗര്‍ഭോ ‘ എന്ന തലകെട്ടോടുകൂടിയ ഗാനം മോദി തന്റെ മാതൃഭാഷയായ ഗുജറാത്തിയിലാണ് എഴുതിയിരിക്കുന്നത്. ഐശ്വര്യ മജ്‌മോദാരും ആമി പരീക്കുമാണ് മോദിയുടെ വരികള്‍ക് ഈണം നല്‍കിയത്.

മോദി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഒരു ലക്ഷത്തില്‍പരം ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×