UPDATES

വീഡിയോ

താന്‍ പൊട്ടിക്കരഞ്ഞ് പോയതിന്റെ കാരണം പറഞ്ഞ് ഹണി റോസ്/ വീഡിയോ

‘ഇത്രയും വികാരഭരിതയാവുന്നത് ആദ്യമായാണ്’ – ഹണി റോസ്

                       

താന്‍ പൊട്ടിക്കരഞ്ഞ് പോയതിന്റെ കാരണം പറഞ്ഞ് ഹണി റോസ് കലാഭവന്‍ മണിയുടെ ജീവിതകഥ ഫിക്ഷനായി അവതരിപ്പിച്ചിരിക്കുന്ന വിനയന്‍ ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ആണ് താന്‍ കരഞ്ഞതിന് കാരണമായി താരം പറയുന്നത്. സിനിമ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ഹണി റോസ് പറഞ്ഞത്- ‘ഇത്രയും വികാരഭരിതയായി ഒരു സിനിമ കാണുന്നത് ആദ്യമായാണ്. നിങ്ങളും ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്. എനിക്കു മാത്രമല്ല ഈ ചിത്രം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും ഈ അഭിപ്രായമാകും പറയാന്‍ കഴിയുക. നിറകണ്ണുകളോടെയേ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയൂ. മണിച്ചേട്ടന്‍ എന്ന വ്യക്തിയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഈ സിനിമ ഹൃദയത്തില്‍ തൊടും. വിനയന്‍ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി’, എന്നാണ്. വീഡിയോ കാണാം..

ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ട് പൊട്ടിക്കരഞ്ഞ് മണിച്ചേട്ടന്റെ ആരാധകര്‍/ വീഡിയോ

Share on

മറ്റുവാര്‍ത്തകള്‍