കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടിട്ട് പൊട്ടിക്കരയുകയാണ് ആരാധകര്‍. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയായി വേഷമിട്ടത് രാജമണിയായിരുന്നു. ഇന്നലെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.
കലാഭവന്‍ മണിക്ക് പ്രശംസ നേടിക്കൊടുത്ത പല റോളുകള്‍ സമ്മാനിച്ച വിനയന്‍ ഈ സിനിമ ബയോപിക്കായിട്ടല്ല മറിച്ച് ഫിക്ഷനായിട്ടാണ് മണിയുടെ ജീവിതത്തെ എടുത്തുകാട്ടിയിരിക്കുന്നത്. ചിത്രം കാണാന്‍ എത്തിയ രാജമണിക്ക് വന്‍ സ്വീകരണമാണ് കലാഭാവന്‍ മണിയുടെ പേരില്‍ ആരാധകര്‍ നല്‍കിയത്.
https://www.azhimukham.com/film-review-of-kalabavanmani-biopic-chaalakkudikkaran-changathi-by-vianayan-writes-sailan/
മിമിക്രി കളിച്ചും തെങ്ങില്‍ കയറിയും ഓട്ടോ ഓടിച്ചും കൂട്ടുകൂടിയും നടക്കുന്ന രാജാമണി അവതരിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ യുവാവിന് സിനിമയില്‍ ചാന്‍സു കിട്ടുന്നതും അവിട് നിന്നുള്ള വളര്‍ച്ചയുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
https://www.azhimukham.com/film-chalakkudikkaranchangathi-is-not-only-about-kalabhavanmanis-life-says-vinayan/