UPDATES

വീഡിയോ

യന്തിരന്‍ 2 ട്രെയിലര്‍ ലൈവ് ലോഞ്ച് വീഡിയോ

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍.

                       

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന യന്തിരന്‍ 2 (2.0) ആദ്യ ട്രെയിലര്‍ പുറത്തെത്തി. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. എ.ആര്‍ റഹ്മാന്റെ പശ്ചാത്തലസംഗീതം മറ്റൊരു ആകര്‍ഷണമാണ്.

മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും.

രജനി നായകനാകുന്ന യന്തിരന്‍ 2വില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ യന്തിരന്റെ തുടര്‍ച്ചയാണ് 2.0. രജനി ഡബിള്‍ റോളിലാണ് എത്തുന്നത്. സുധാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍ റിയാസ് ഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.ആമി ജാക്‌സണ്‍ ആണ് നായിക.

ശ്രീദേവിയുമായി പ്രണയത്തിലായിരുന്നുവോ ? കമൽഹാസൻ മനസ്സ് തുറക്കുന്നു

വണ്ണാര്‍പേട്ടെ തങ്കരാജ്; തെരുവിലാടി ജീവിച്ചവന്‍, വെള്ളരിത്തോട്ടത്തിലെ കാവല്‍ക്കാരന്‍, കീഴ്ജാതി നിസ്സഹായത കാണിച്ച് ഉള്ളുപൊള്ളിച്ച നടന്‍

എനിക്ക് ഭയമാണ്, എന്റെ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിയുന്നില്ല; പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജ് പറയുന്നു

Share on

മറ്റുവാര്‍ത്തകള്‍