June 04, 2026 |
Share on

‘ഓരോ ടൈപ്പ് മനുഷ്യമ്മാര്..’; കുമ്പളങ്ങിയിലെ ഷമ്മിയുടെ ഡിലീറ്റഡ് രംഗം പുറത്ത്

ഫഹദും ഗ്രേസ് ആന്റണിയും അന്ന ബെന്നും ഉൾപ്പെടുന്ന രംഗമാണിത്.

ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ മറ്റൊരു ഡിലീറ്റഡ് രംഗം അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഫഹദും ഗ്രേസ് ആന്റണിയും അന്ന ബെന്നും ഉൾപ്പെടുന്ന രംഗമാണിത്.

മികച്ച പ്രതികരണമാണ് ഈ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രധാനആകർഷണമായിരുന്നു ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം. സിനിമയുടെ ഡിവിഡി പുറത്തിറങ്ങിയതോടെ ഈ കഥാപാത്രത്തെ ബന്ധപ്പെട്ട് നിരവധി ചർച്ചകളും ഉടലെടുത്തിരുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദ് ക്യാമറയും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ച കുമ്പളങ്ങി നൈറ്റ്സ് തീയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

×