കലൂര്‍ സ്‌റ്റേഡിയം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഏപ്രില്‍ 30 വരെ വാടകയ്ക്ക് നല്‍കിയിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോളിനല്ലാതെ മറ്റൊന്നിനും സ്‌റ്റേഡിയം നല്‍കരുതെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെ നൃത്തപരിപാടിക്കായി വിട്ടുനല്‍കിയത് ചട്ടലംഘനമാണെന്ന്, ജിസിഡിഎ ക്കെതിരെ പരാതി നല്‍കിയ എറണാകുളം സ്വദേശിയായ ചെഷയര്‍ ടാര്‍സണ്‍ അഴിമുഖത്തോട് പ്രതികരിച്ചു.vigilance investigation against gcda allegations of corruption in dance program in kaloor stadium
നൃത്തപരിപാടിക്ക് വേണ്ടി കലൂര്‍ സ്‌റ്റേഡിയം മൃദംഗവിഷന് വിട്ടുനല്‍കിയതില്‍ ജിസിഡിഎ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ജിസിഡിഎ യുടെ മുഴുവന്‍ ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘നൃത്തപരിപാടിയിലൂടെ കോടിക്കണക്കിന് രൂപയാണ് സംഘാടകര്‍ക്ക് ലഭിച്ചത്. ഈ അഴിമതിക്ക് കൂട്ടുനിന്ന് അധികാര ദുര്‍വിനിയോഗമാണ് ചെയര്‍മാന്‍ നടത്തിയതെന്നാണ് ചെഷയറിന്റെ ആരോപണം.
ഉമാ തോമസ് എംഎല്‍എക്ക് അപകടം സംഭവിച്ച സമയത്ത് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വേദിയില്‍ ഉണ്ടായിരുന്നെങ്കിലും പരിപാടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുക പോലും ചെയ്തില്ല. സ്‌റ്റേഡിയം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന കരാര്‍ നിലനില്‍ക്കെ 12,000 നര്‍ത്തകര്‍ ഒരേസമയം സ്‌റ്റേഡിയത്തില്‍ നൃത്തം ചെയ്തതും ജിസിഡിഎ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു. ചെയര്‍മാന്റെ മൗനസമ്മതപ്രകാരം നടന്ന പരിപാടിയില്‍ സംഘാടകര്‍ മതിയായ ജിഎസ്ടിയോ ടാക്‌സോ പൊതു റവന്യുവോ അടച്ചിട്ടില്ലെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതായും ചെയഷര്‍ അഴിമുഖത്തോട് പറഞ്ഞു.
നൃത്തപരിപാടിയിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താന്‍ സംഘാടകര്‍ക്ക് ജിസിഡിഎ ചെയര്‍മാന്‍ കൂട്ടുനിന്നതായും എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് സ്‌റ്റേഡിയം നൃത്തപരിപാടിക്കായി വിട്ടുനല്‍കിയതെന്നും’ ഡിവൈഎസ്പി ജയരാജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധു എന്നിവര്‍ക്ക് നല്‍കിയ മൊഴിയില്‍ ചെഷയര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള അഴിമുഖത്തോട് പ്രതികരിച്ചു.
2024 ഡിസംബര്‍ 29 നായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് സ്‌റ്റേജില്‍ നിന്നും വീണ് ഗുരുതര പരുക്കേറ്റതോടെയാണ് പരിപാടി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ പുറത്തുവന്നത്.vigilance investigation against gcda allegations of corruption in dance program in kaloor stadium
Content Summary: vigilance investigation against gcda allegations of corruption in dance program in kaloor stadium
This post was last modified on January 26, 2025 8:16 am
Leave a Comment