July 18, 2026 |
Share on

ബന്ധുനിയമനം: വിജിലന്‍സ് ലീഗല്‍ സെല്ലിനോട് നിയമോപദേശം തേടി

അഴിമുഖം പ്രതിനിധി ബന്ധുനിയമന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് ലീഗല്‍ സെല്ലിനോട് നിയമോപദേശം തേടി. നാളെ മറുപടി നല്‍കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാവ് വി മുരളീധരന്റെയും പരാതിയിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. പാര്‍ട്ടി നേതാക്കളും, വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജനടക്കമുള്ളവരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചത് അനധികൃമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ആ നിയമനങ്ങല്‍ റദ്ദാക്കിയിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ബന്ധുനിയമന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് ലീഗല്‍ സെല്ലിനോട് നിയമോപദേശം തേടി. നാളെ മറുപടി നല്‍കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാവ് വി മുരളീധരന്റെയും പരാതിയിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

പാര്‍ട്ടി നേതാക്കളും, വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജനടക്കമുള്ളവരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചത് അനധികൃമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ആ നിയമനങ്ങല്‍ റദ്ദാക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×