July 18, 2026 |
Share on

ബന്ധുനിയമന പരാതി: മൊഴി നല്‍കാന്‍ രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്

അഴിമുഖം പ്രതിനിധി ബന്ധുനിയമന പരാതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കത്തയച്ചു. ബിജെപി നേതാവ് വി മുരളീധരനും കത്ത് അയച്ചിട്ടുണ്ട്. മൊഴി നല്‍കാന്‍ ചെന്നിത്തലയ്ക്കും മുരളീധരനും അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജയകുമാറാണ് കത്ത് അയച്ചിരിക്കുന്നത്. ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ത്വരിത പരിശോധന പൂര്‍ത്തിയാല്‍ മാത്രമെ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന് കഴിയൂ. നേരത്തെ ബിജെപി നേതാവ് കെ സുരേന്ദ്രനില്‍നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. […]

അഴിമുഖം പ്രതിനിധി

ബന്ധുനിയമന പരാതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കത്തയച്ചു. ബിജെപി നേതാവ് വി മുരളീധരനും കത്ത് അയച്ചിട്ടുണ്ട്. മൊഴി നല്‍കാന്‍ ചെന്നിത്തലയ്ക്കും മുരളീധരനും അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജയകുമാറാണ് കത്ത് അയച്ചിരിക്കുന്നത്.

ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ത്വരിത പരിശോധന പൂര്‍ത്തിയാല്‍ മാത്രമെ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന് കഴിയൂ.

നേരത്തെ ബിജെപി നേതാവ് കെ സുരേന്ദ്രനില്‍നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ബന്ധുനിയമനം ആരോപിച്ച് ചെന്നിത്തലയും, മുരളീധരനും, സുരേന്ദ്രനും വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇപി ജയരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല, വിജിലന്‍സിന് പരാതി നല്‍കിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×