July 12, 2025 |
Share on

1206 എന്ന ഭാഗ്യ നമ്പര്‍ ഒടുവില്‍ വിജയ് രൂപാണിക്ക് നിര്‍ഭാഗ്യവും കൊണ്ടുവന്നു

1206 അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമായിട്ടായിരുന്നു സുഹൃത്തുക്കളും കരുതിയത്

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് 1206 എന്ന നമ്പര്‍ ഭാഗ്യത്തിന്റെ പ്രതീകമായിരുന്നു. വര്‍ഷങ്ങളായി 1206 എന്ന നമ്പര്‍ അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പം ഉണ്ടായിരുന്നു. ഉപയോഗിക്കുന്ന കാറുകളുടെയും സ്‌കൂട്ടറുകളുടെയും എല്ലാം രജിസ്‌ട്രേഷന്‍ പ്ലേറ്റുകളില്‍ 1206 എന്ന നമ്പര്‍ കാണാമായിരുന്നു.

ജൂണ്‍ 12- 12/06, പതിറ്റാണ്ടുകളായി രൂപാണി ഏറെ പ്രിയപ്പെട്ടതായി പിന്തുടര്‍ന്ന അതേ സംഖ്യയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതയാത്രയും അവസാനിച്ചത്. 1206 അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമായിട്ടായിരുന്നു സുഹൃത്തുക്കളും കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ ആ പ്രതീക്ഷകളെയെല്ലാം മാറ്റിനിര്‍ത്തിയാണ് വിധി അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നത്. വിജയ് രൂപാണിയുടെ പേരിലുള്ള സ്‌കൂട്ടറിന്റെ നമ്പര്‍ GJ03 DE 1206 ആണ്. കാറിന്റെത് GJ03 HK 1206 ആണ്.

ഭാര്യയെയും മകളെയും കാണാന്‍ ലണ്ടനിലേക്ക് പോകുകയായിരുന്നു രൂപാണി. ജൂണ്‍ അഞ്ചിന് ഭാര്യയോടൊപ്പം ലണ്ടനിലേക്ക് പോകേണ്ടതായിരുന്നു അദ്ദേഹം. എന്നാല്‍ ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഭാഗമായാണ് രൂപാണി യാത്ര നീട്ടിവച്ചത്. ബിസിനസ് ക്ലാസില്‍ 2ഡി സീറ്റിലായിരുന്നു രൂപാണി ഇരുന്നിരുന്നത്. 2016 ആഗസ്റ്റ് മുതല്‍ 2021 സെപ്തംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് 2021 സെപ്തംബറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു.

മ്യാന്‍മറിലായിരുന്നു ജനനം. അവിടുത്തെ രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് കുടുംബം പിന്നീട് ഗുജറാത്തിലെ രാജ്‌കോട്ടിലേക്ക് കുടിയേറുകയായിരുന്നു. പഠനകാലത്ത് എ.ബി.വി.പിയിലും പിന്നീട് ആര്‍.എസ്.എസിലും സജീവമായിരുന്നു. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിലും പ്രവര്‍ത്തിച്ചു. 1966ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവിയിലൂടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് സംസ്ഥാന ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ചു. 2006ല്‍ രാജ്യസഭാംഗമായി. 2014ല്‍ രാജ്‌കോട്ടില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി.

ലുധിയാന വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് 2022ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എഎപി സ്ഥാനാര്‍ത്ഥി ഗുര്‍പ്രീത് ഗോഗി 2025 ജനുവരി 11ന് അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2017 മുതല്‍ മൂന്നാം സ്ഥാനത്തേക്ക് ബിജെപി പിന്തള്ളപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ചുമതലയുള്ള വിജയ് രൂപാണി ഇത്തവണ മണ്ഡലത്തില്‍ സജീവമായിരുന്നു. ഇതിനിടെ ലണ്ടനില്‍ താമസിക്കുന്ന മകള്‍ രാധികയെ കാണാനായുള്ള യാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്. Vijay Rupani believed 1206 to be his lucky number, but the same number brought him misfortune

Content Summary: Vijay Rupani believed 1206 to be his lucky number, but the same number brought him misfortune

Leave a Reply

Your email address will not be published. Required fields are marked *

×