June 04, 2026 |
Share on

ആത്മഹത്യ ചെയ്യാത്ത വിനായകന്മാര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡയയില്‍ ഊരാളി ബാന്‍ഡ്/ വീഡിയോ

ജീവിച്ചിരിക്കുന്ന വിനായകന്മാര്‍’ കേള്‍ക്കുക എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രചരിക്കുന്നത്‌

മുടി വളര്‍ത്തി ഫ്രീക്ക് വേഷത്തില്‍ നടന്നതിന് പോലീസ് പിടികൂടുകയും അവരുടെ മര്‍ദ്ദനത്തില്‍ മനംനോന്ത് ആത്മഹത്യ ചെയ്യുകയും ചെയ്ത വിനായകനുണ്ടായ അതേ അനുഭവങ്ങള്‍ അനുഭവിച്ചര്‍ക്കായി ഊരാളി ബാന്‍ഡ്. ‘ജീവിച്ചിരിക്കുന്ന വിനായകന്മാര്‍’ കേള്‍ക്കുക എന്ന ഹാഷ്ടാഗില്‍ ഊരാളിയുടെ ഈ വീഡിയോ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുകയാണ്. മുമ്പ് സമാന അനുഭവം ഉണ്ടായ സമയത്ത് ഊരാളി ബാന്‍ഡ് നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോയാണ് വീണ്ടും പ്രചരിപ്പിക്കുന്നത്.

‘കറുത്തവനാണ്, മുടി വളര്‍ത്തിയവനാണ്, താടിയുള്ളവനാണ്, കമ്മലിട്ടവനാണ്, ‘ഫ്രീക്കനാണ്’, സര്‍വോപരി കലാകാരനാണ് എന്നീ കാരണങ്ങളാല്‍ വിശുദ്ധ കേരള പോലീസ് അറസ്റ്റ് ചെയ്യുകയും ഹരാസ് ചെയ്യുകയും കേസെടുക്കുകയും ചെയ്ത മനുഷ്യന്‍ തെരുവില്‍ പാടിപ്പറയുന്നത് കേള്‍ക്കുക. ആത്മഹത്യ ചെയ്യാത്ത വിനായകന്മാരേ, കേള്‍ക്കുക. വിവേകമില്ലാത്ത വികാരമില്ലാത്ത നിയമപാലനം ഇനി ഒരിക്കലും തിരിച്ചുവരാതിരിക്കട്ടെ..’ എന്നാണ് ഊരാളി പറയുന്നത്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×