UPDATES

കായികം

നിനക്കൊപ്പം ഞങ്ങളുണ്ട്; ആഘോഷമായി വിനേഷിനെ സ്വീകരിച്ച് കൂട്ടുകാരും നാട്ടുകാരും

ഒളിമ്പിക്‌സ് അസോസിയേഷനുമില്ല ഔദ്യോഗിക സ്വീകരണവുമില്ല

                       

അതിവൈകാരിക വരവേൽപ്പാണ് പാരീസ് ഒളിമ്പിക്‌സിൽ നിന്ന് മടങ്ങിയെത്തിയ വിനേഷിന് ലഭിച്ചത്. ഒളിംപിക് അസോസിയേഷനും ഉദ്യോഗസ്ഥരും, രാജ്യത്തിന്റെ പ്രതിനിധികളോ ആരുമില്ലായിരുന്നുവെങ്കിലും രാജ്യവും ഇവിടുത്തെ ജനങ്ങളും വിനേഷിന് വൻ വരവേൽപ്പാണ് നൽകിയത്. ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ചേർന്ന് വിനേഷിന് വേണ്ടി ഒരുക്കിയത്. Vinesh Phogat returns to grand welcome after Paris Olympics

2024 ഓഗസ്റ്റ് 17 ശനിയാഴ്ച ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിനേഷ് എത്തിയത്. കനത്ത സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിനേഷ് ഫോഗട്ട് തലസ്ഥാന നഗരിയിൽ വന്നിറങ്ങിയത്. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവരും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

വെള്ളിക്കായി സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ഫോഗട്ടിന് പാരീസിൽ തന്നെ തുടരേണ്ടി വന്നിരുന്നുവെങ്കിലും, നിരാശയായിരുന്നു ഫലം. ഫൈനലിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയ സാഹചര്യത്തിൽ, സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ചാണ് കോടതിയെ സമീപിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഗഗൻ നാരംഗ്, വിനേഷ് ഫോഗട്ടിനെ ചാമ്പ്യനെന്ന് വിശേഷിപ്പിച്ച് കൊണ്ട് പോസ്റ്റ് ചെയ്തിരുന്നു.

‘ വിനേഷ് ഒന്നാം ദിവസം തന്നെ ഗെയിംസ് വില്ലേജിലേക്ക് ചാമ്പ്യനായാണ് വന്നത്, അവൾ എന്നും ഞങ്ങളുടെ ചാമ്പ്യനായി തുടരും. ജനങ്ങളെ പ്രചോദിപ്പിക്കാൻ വിനേഷിനെ പോലുള്ളവർക്ക് ഒളിമ്പിക്സ് മെഡൽ ആവശ്യമില്ല.’ എന്നാണ് നാരംഗ് എക്‌സിൽ പോസ്റ്റ് ചെയ്തത്.

സ്വീകരണത്തിനിടെ വികാധീധയായ വിനേഷ് തനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തി. മെഡൽ ഇല്ലെങ്കിലും തനിക്കൊപ്പം ഒരു രാജ്യം തന്നെ നിലകൊണ്ടതിൽ താൻ ഭാഗ്യവതി ആണെന്നും വിനേഷ് വ്യക്തമാക്കി. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാനാകില്ലെന്നും. തന്നാൽ ആകുന്നത് എല്ലാം ഒളിംപിക്സിൽ ചെയ്തുവെന്നും വിനേഷ് പറഞ്ഞു. അതോടപ്പം, കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു.

ഞങ്ങളുടെ ഗ്രാമത്തിലും വിനേഷിനെ സ്വീകരിക്കാൻ ആളുകൾ കാത്തിരിക്കുകയാണ്. വിനേഷിനെ കാണാനും അവളെ പ്രോത്സാഹിപ്പിക്കാനും അവരും ആവേശത്തിലിരിക്കുകയാണ്, എന്ന് വിനേഷിന്റെ സഹോദരൻ ഹർവീന്ദർ ഫോഗട്ട് പറഞ്ഞു. ഹരിയാനയിലെ ബലാലിയിലെ സ്വന്തം ഗ്രാമത്തിൽ വിനേഷിന് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. രാജ്യത്തിന്റെ അഭിമാനമാണെന്നും മെഡൽ നേടിയില്ലെങ്കിലും നീ ഞങ്ങളുടെ പ്രിയ താരമാണെന്നുമെല്ലാം ഇന്ത്യൻ കായിക ലോകവും ആരാധകരും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സെമിയിൽ ക്യൂബൻ താരം യുസ്‌നീലിസ് ലോപസിനെ വീഴ്ത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ നേട്ടം. രാജ്യത്ത് ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ഖ്യാതിയും അവർക്ക് സ്വന്തമായി. ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തി ലോകത്തെ തന്നെ അമ്പരപ്പിച്ചായിരുന്നു വിനേഷിന്റെ മടക്കം.

content summary;  Vinesh Phogat returns to grand welcome after Paris Olympics heartbreakk k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k

Share on

മറ്റുവാര്‍ത്തകള്‍