ദേശസ്‌നേഹത്തെ പറ്റിയും സൈന്യത്തെ പറ്റിയുമൊക്കെ കത്തിക്കയറുന്നതിനിടയില്‍ ഒരൊറ്റ വാചകം കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. രക്തസാക്ഷികളെ കുറിച്ച്, പ്രത്യേകിച്ച് സൈനികരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പറഞ്ഞ് പോകുന്നതിനിടയിലാണ് അഖിലേഷ് ഇത് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിന്നും മദ്ധ്യപ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നുമൊക്കെയുള്ള ധാരാളം സൈനികര്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയാകുന്നുണ്ട്. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും ജവാന്‍ രക്തസാക്ഷിയായിട്ടുണ്ടോ? – അഖിലേഷ് ചോദിക്കുന്നു. ഏതായാലും ബിജെപിക്കും മോദിക്കും ഒരു കൊട്ട് എന്ന നിലയില്‍ പറഞ്ഞ കാര്യം വിവാദമായിരിക്കുകയാണ്. അഖിലേഷിന് ഉത്തര്‍പ്രദേശിലെ തോല്‍വിയുടെ ഷോക്ക് മാറിയിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ബിജെപിയുടെ പരിഹാസം.