June 06, 2026 |
Share on

ജനനം ജൂലൈ ഒന്നിന്; അവര്‍ അവള്‍ക്ക് ജിഎസ്ടി എന്നു പേരിട്ടു

ഛത്തീസ്ഗഡിലെ കോരിപൂര്‍ ജില്ലയിലാണ് ജിഎസ്ടി പിറന്നത്‌

ജൂലൈ ഒന്നിന് ജനിച്ച കുട്ടിക്ക് ഇടാന്‍ പറ്റിയ പേര് അന്വേഷിച്ച് ഈ അച്ഛനമ്മമാര്‍ക്ക് നെട്ടോട്ടം ഓടേണ്ടി വന്നില്ല. രാജ്യം മുഴുവന്‍ ചര്‍ച്ചയായ ഒരു പേര് തന്നെ അങ്ങ് ഇട്ടു. ‘ജിഎസ്ടി’.

ഛത്തീസ്ഗഡിലെ കോരിപൂര്‍ ജില്ലയിലെ മാതാപിതാക്കളാണ് തങ്ങളുടെ പെണ്‍കുട്ടിക്ക് ‘ജിഎസ്ടി’ എന്ന പേര് നല്‍കിയത്. നികുതിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനമാണ് ജൂലൈ ഒന്നിന് കൈക്കൊണ്ടിരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്. കുട്ടിക്ക് ഇങ്ങനെ ഒരു പേര് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് അച്ഛന്‍ ജഗദീഷ് പ്രസാദ് പറയുന്നു. പേരിലെ ആകാംക്ഷകൊണ്ട് ഗ്രാമത്തിലെ ധാരാളം പേര്‍ കുഞ്ഞിനെ കാണുവാന്‍ വരുന്നുണ്ട്. ആ ഒരു ഒറ്റ പേരുകൊണ്ട് അവിചാരിതമായ കിട്ടിയ സ്റ്റാര്‍ഡം കുടുംബം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന്റെ പേരുകൊണ്ട് ഗ്രാമം അറിയപ്പെടുകയെന്നതില്‍ അഭിമാനിക്കുകയാണ് കുടുംബം. വീഡിയോ കാണാം:

 

Leave a Reply

Your email address will not be published. Required fields are marked *

×