June 18, 2026 |
Share on

ഈ യുവതിയുടെ ചായകുടി എങ്ങനെ വൈറലായി; കാരണമറിയാതെ സോഷ്യല്‍ മീഡിയ

ഹായ് ഫ്രണ്ട്‌സ് ചായ് പീലോ..’ എന്നു പറയുന്ന വീഡിയോ ആണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

കണ്‍പുരികമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചരിത്രം കുറിച്ച പ്രിയാ വാര്യര്‍ക്ക് സംഗീതത്തിന്റെയും സിനിമയുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ എന്തിനെന്നറിയാതെ വൈറലാവുയാണ് ഒരു യുവതിയുടെ ചായകുടി വീഡിയോ.

സോമവതി മാഹാവാര്‍ എന്ന യുവതി ‘ഹായ് ഫ്രണ്ട്‌സ് ചായ് പീലോ..’ എന്നു പറയുന്ന വീഡിയോ ആണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സ്ഥിരമായി ഇത്തരം വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് സോമവതി മാഹാവാര്‍. എന്നാല്‍ ഇത്തവണ ചില ഗ്രൂപ്പുകള്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് ചായകുടി വീഡിയോ വൈറലാവുകയായിരുന്നു. പക്ഷേ ഒരു കാര്യവുമില്ലാത്ത ചായകുടി വീഡിയോ വൈറലായതിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. വീഡിയോ അനുകരിച്ച് നിരവധി പേരാണ് ഇപ്പോള്‍ പോസ്റ്റിട്ടുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം…

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×