ഐപിഎല്ലിലെ ആഘോഷമാക്കുന്നത് കളിക്കാരുടെ സിക്‌സും ഫോറും മാത്രമല്ല. അവരുടെ സ്‌റ്റൈലുകളും ആഘോഷമാണ്. കുട്ടിക്രിക്കറ്റിലെ വെടിക്കെട്ടുകാരന്‍ ക്രിസ് ഗെയ്ല്‍ ഒരു ആഘോഷ പ്രിയനാണ്. കഴിഞ്ഞ സീസണുകളിലെ ഗെയിലിന്റെ ‘ഗഗ്നം’ സ്റ്റൈല്‍ നൃത്തം സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. ഇത്തവണ ഗെയില്‍ തന്റെ ഫോമിലേക്ക് ഉയരാത്താത് കാരണം അത്തരം പ്രകടനങ്ങള്‍ ഒന്നും കണ്ടിരുന്നില്ല.
VIDEO: The time when the Gujarat Lions knew what ‘bit’ them – @henrygayle https://t.co/cxfdRIHmzM – @RCBTweets #IPL
— IndianPremierLeague (@IPL) April 18, 2017
എന്നാല്‍ കഴിഞ്ഞ കളിയില്‍ ഗെയ്ല്‍ പഴയ വെടിക്കെട്ട് ബാറ്റ്മാനായി. പക്ഷെ സ്റ്റൈല്‍ ഒന്നു മാറ്റി പിടിച്ചു. 38 പന്തില്‍ 77 റണ്‍സെടുത്ത താരം ഫോമിലേക്കുയര്‍ന്നത് ആഘോഷിച്ചത് സാള്‍ട്ട് ബേ സ്റ്റൈല്‍ ചുവടുകളുമായിട്ടായിരുന്നു.
തുര്‍ക്കിഷ് ഷെഫായ സാള്‍ട്ട് ബീ പാചകം ചെയ്യുന്നതിനിടെ ഉപ്പിടുന്ന രീതിയാണ് സാള്‍ട്ട് ബീ സ്റ്റൈല്‍ ഡാന്‍സ്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഗെയ്‌ലിന്റെ സാള്‍ട്ട് ബേ സ്റ്റൈല്‍ ചുവടുകള്‍.