ഇന്ത്യയുടേയും ക്രൊയേഷ്യയുടേയും ഫുട്‌ബോള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡെ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ദാവോര്‍ സുകര്‍ 1998ല്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയ താരമാണ്. ആദ്യമായി ലോകകപ്പ് സെമി ഫൈനല്‍ കളിച്ച ക്രൊയേഷ്യന്‍ ടീമിലെ അംഗം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് എന്‍സിപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍.
ക്രൊയഷ്യയുടെ ജനസംഖ്യ 0.42 കോടി. ഇന്ത്യയുടേത് 133 കോടി. ലോകറാങ്കിംഗില്‍ നിലവില്‍ 20ാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഫിഫ ലോകകപ്പ് കളിക്കുന്നു. ഇന്ത്യ ഫിഫ റാങ്കിംഗില്‍ 97ാം സ്ഥാനത്ത് നില്‍ക്കുന്നു. ഇരു രാജ്യങ്ങളുടേയും ഭരണകൂടങ്ങള്‍ ഫുട്‌ബോള്‍ അടക്കമുള്ള കായിക ഇനങ്ങളോട് പുലര്‍ത്തുന്ന സമീപനത്തിന്റെ പൊതുവായ വിലയിരുത്തലാണ് രാജ്ദീപ് സര്‍ദേശായ് നടത്തുന്നത്.
The president of the Croatian Football Fed is Davor Suker, golden boot winner in 1998. President of Indian Football Fed is Praful Patel, NCP MP. Croatia has a population of 0.42 Crores, India is 133 cr. Croatia is set to play WC final, India is ranked 97. Enjoy the game!??
— Rajdeep Sardesai (@sardesairajdeep) July 14, 2018