June 05, 2026 |
Share on

നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു, ജി എസ് ടി ചൈനയെ തകര്‍ക്കും: സഞ്ജീവ് ഭട്ട്

നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനമായ സഞ്ജീവ് ഭട്ട് ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളിലൂടെയാണ് മോദിയുടേയും ബിജെപിയുടേയും അപ്രീതിക്ക് പാത്രമായത്.

“നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു, ജി എസ് ടി ഇതാ ചൈനയെ തകര്‍ക്കാന്‍ പോകുന്നു” – പറയുന്നത് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടാണ്. മോദി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള രസികന്‍ ട്രോളാണ് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനമായ സഞ്ജീവ് ഭട്ട് ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണങ്ങളിലൂടെയാണ് മോദിയുടേയും ബിജെപിയുടേയും അപ്രീതിക്ക് പാത്രമായത്. സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളില്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം സജീവമായി പ്രതികരണങ്ങള്‍ നടത്തുന്ന സഞ്ജീവ് ഭട്ട് നര്‍മ്മവും ആക്ഷേപഹാസ്യവും രൂക്ഷ വിമര്‍ശനങ്ങളുമെല്ലാം നിറഞ്ഞ കമന്റുകളിലൂടെ ശ്രദ്ധേയനാണ്.

Leave a Reply

Your email address will not be published. Required fields are marked *

×