മോഹന്‍ലാലിനെ കാത്ത് ആകാംഷാഭരിതരായി നില്‍ക്കുന്ന ജനക്കൂട്ടത്തിനടുത്തേയ്ക്ക് കൃഷ്ണന്‍ കുട്ടി നായരുടെ പ്രൊഫസര്‍ പച്ചക്കുളം വാസു കാറില്‍ വന്നിറങ്ങുന്ന രംഗം മലയാളിക്ക് മറക്കാനാകില്ല. മമ്മൂടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലെ ഈ സീന്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോളും മലയാളികള്‍ക്കിടയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നു. ജഗതിയുടെ ആമുഖ പ്രസംഗം, കൃഷ്ണന്‍ കുട്ടി നായര്‍ തല പ്രത്യേക പോസില്‍ ചരിച്ച് കൈ കൂപ്പുന്നത്, മമ്മൂട്ടിയുടെ “ജോഷി ചതിച്ചാശാനേ” എന്ന ഡയലോഗ് വരെ ഈ രംഗം സോഷ്യല്‍മീഡിയയ്ക്ക് മുമ്പുള്ള കാലം മുതല്‍ ഇന്ന് വരെ വൈറലായി തുടരുകയാണ്. ഏതായാലും ഇത് ഓര്‍മ്മിപ്പിക്കുന്ന ഒരു രംഗം സിനിമയിലല്ലാതെ ശരിക്കും സംഭവിച്ചിരിക്കുന്നു മഹാരാഷ്ട്രയില്‍. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ പയറ്റുന്ന പല വിധ തന്ത്രങ്ങളുടെ ഭാഗമായിരുന്നു വിരാട് കോഹ്ലി മുഖ്യാതിഥി ആയി എത്തുന്നു എന്ന അറിയിപ്പ്.
ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്തിലെ സര്‍പാഞ്ച് തിരഞ്ഞെടുപ്പാണ് രംഗം. മേയ് 25ന്റെ റാലിയില്‍ വിരാട് കോഹ്ലി എത്തുന്നു എന്നാണ് ആളെക്കൂട്ടാന്‍ അടിച്ചുവിട്ട അറിയിപ്പ്. സ്ഥാനാര്‍ത്ഥിയായ വിത്തല്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും വച്ച് വലിയ ഫ്ലക്‌സുകളും കട്ട് ഔട്ടുകളും വന്നു. കോട്ടയം കുഞ്ഞച്ചന്റെ ഏര്‍പ്പാടിനെ പറ്റി മോഹന്‍ലാലിന് യാതൊരു അറിവും ഇല്ലാതിരുന്നത് പോലെ തന്നെ കോഹ്ലിക്ക് ഇങ്ങനെയൊരു കാര്യത്തെ പറ്റി അറിയില്ല എന്നത് നാട്ടുകാര്‍ക്ക് അറിയില്ലല്ലോ. ഏതായാലും കോഹ്ലിയെ കാണാത്ത നിരാശയില്‍ നില്‍ക്കുന്ന നാട്ടുകാര്‍ക്കിടയിലേയ്ക്ക് വേറൊരു കഥാപാത്രത്തെ സംഘാടകര്‍ കൊണ്ടുവന്നു. വിരാട് കോഹ്ലിയേക്കാളും വളരെ വലിയ ഒരാള്‍ – കോഹ്ലിയുടെ നല്ല അസ്സല്‍ ഡ്യൂപ്പ്.
കോട്ടയം കുഞ്ഞച്ചന്‍ മോഹന്‍ലാല്‍ സീന്‍ – വീഡിയോ: