July 28, 2026 |
Share on

അടിച്ചു പൂസായി ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന പൊലീസുകാരന്‍ ജയിലിലെത്തി

ജഡ്ജിയുടെ ചേംബര്‍ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ മദ്യലഹരിയുടെ ബോധമില്ലായ്മയില്‍ തോന്നിയ വികൃതിയാണ്.

അടിച്ച് ഫിറ്റായി സന്തോഷത്തോടെ കോടതിയിലെത്തി സന്തോഷത്തോടെ ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന പൊലീസുകാരന്‍ ജയിലിലായി. പൊലീസില്‍ കയറിയതിന്റെ സന്തോഷവും മദ്യപിച്ച് കോടതിയില്‍ കയറിയതിന്റെ ആവേശവുമെല്ലാമായി ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫികളെടുത്ത് രസിക്കമ്പോളാണ് പൊലീസുകാരന് പണി കിട്ടിയത്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ ചേംബറിലാണ് സംഭവം.

28കാരനായ പൊലീസ് ട്രെയ്‌നി രാം അവതാര്‍ റാവത്ത് ആണ് ശിക്ഷ ചോദിച്ച് വാങ്ങിയത്. ഉര്‍മേരിയയിലെ പൊലീസ് അക്കാഡമിയില്‍ പഠിക്കുകയാണ് രാം അവതാര്‍. ജഡ്ജിയുടെ ചേംബര്‍ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ മദ്യലഹരിയുടെ ബോധമില്ലായ്മയില്‍ തോന്നിയ വികൃതിയാണ്. ഏറെ നേരത്തിന് ശേഷം കോടതിയിലെ പ്യൂണാണ് വിവരം മറ്റ് പൊലീസുകാരെ അറിയിച്ചത്. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×