തന്റെ മക്കളുടെ അച്ഛനായ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആദ്യ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്ത്. 22 വര്‍ഷത്തെ നിരന്തര അപമാനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ശേഷമാണ് ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതെന്ന് ജെമീമ പറഞ്ഞു.
1997ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ മത്സരിച്ചപ്പോളുണ്ടായ അനുഭവവും ജെമീമ ട്വിറ്ററില്‍ പങ്കുവച്ചു. ആദ്യ തിരഞ്ഞടുപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ പരിചയമില്ലാത്തയാളും
ആദര്‍ശ കടുംപിടുത്തക്കാരനുമായിരുന്നു. മകന്‍ സുലൈമാന് മൂന്ന് മാസം പ്രായമായിരുന്നു അപ്പോള്‍. തൂത്തുവാരി എന്ന് ഇമ്രാന്‍ പറഞ്ഞപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു പോയി. മറ്റുള്ളവരാണ് എന്ന് മാത്രം എന്ന് പറഞ്ഞ് ഇമ്രാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു – ജെമീമ ഓര്‍ക്കുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ പരിശ്രമവും കാത്തിരിപ്പും വേണ്ടിവന്നേക്കാമെന്നും പരാജയം അംഗീകരിച്ച് മുന്നോട്ട്‌പോവുക എന്നത് പ്രധാനമാണെന്ന് ഇമ്രാന്റെ ജയം വ്യക്തമാക്കുന്നതായും ജെമീമ അഭിപ്രായപ്പെട്ടു. ഇനി ഇമ്രാന്‍ ഖാന് മുന്നിലുള്ള വെല്ലുവിളി അദ്ദേഹം എന്തിനാണ് രാഷ്ട്രീയത്തിലേയ്ക്ക് വന്നത് എന്ന കാര്യം എല്ലായ്‌പ്പോഴും ഓര്‍ത്തിരിക്കുക എന്നതാണെന്നും ജെമീമ ഗോള്‍ഡ്‌സ്മിത്ത് പറയുന്നു. ബ്രിട്ടീഷ് പൌരയായ ജെമീമയും ഇമ്രാനും 1995ലാണ് വിവാഹിതരായത്. ഈ ബന്ധം 2004 വരെ തുടര്‍ന്നു. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.
https://www.azhimukham.com/foreign-imrankhan-from-cricket-champion-political-leader/
https://www.azhimukham.com/foreign-update-imrankhan-tobe-primeminister-pakistan/
https://www.azhimukham.com/sports-imran-khans-third-marriage-in-trouble/
This post was last modified on July 27, 2018 10:12 am
Leave a Comment