February 19, 2025 |
Share on

നല്ല ഉറക്കത്തിന് അഞ്ചു വഴികള്‍

ഉറങ്ങാന്‍ നേരം ആദ്യം ഒഴിവാക്കേണ്ടത് സ്‌ട്രെസ് ആണ്.

ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം വരാത്തത് എന്തൊരു കഷ്ടമാണ്! ആ കഷ്ടതയുടെ കാരണം അറിയാമോ? മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ഉത്കണ്ഠയുമാണ് അവ. നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല മൊത്തം ജീവിതരീതിയെ തന്നെ ഇവ മാറ്റിമറിക്കും. നല്ല ഉറക്കത്തിനുള്ള അഞ്ചു വഴികള്‍ ഇതാ:

*ഉറങ്ങാനും ഉണരാനും നിശ്ചിത സമയം വേണം. ഒരു പ്രാര്‍ത്ഥനപോലെ ഇത് എന്നും ഒരേസമയത് ചെയ്യാന്‍ ശ്രമിക്കണം. ഓര്‍ക്കുക, ഉറക്കമില്ലായ്മ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും

*രാത്രിയില്‍ ചായ, കാപ്പി, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. ഉറങ്ങുന്നതിന് 5-മണിക്കൂര്‍ മുന്‍പ് മുതല്‍ ഇവ കഴിക്കാന്‍ പാടില്ല

*പകലുറക്കം ശീലമാണോ? കുഴപ്പമില്ല പക്ഷെ 30-45 മിനിറ്റിന് അപ്പുറം നീണ്ടുപോകരുത്.അത് നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും.

*ഉറക്കവും അത്താഴവും തമ്മില്‍ 2 മണിക്കൂറിന്റെ ഇടവേള വേണം. രാത്രി ഭക്ഷണം പ്രോട്ടീന്‍ സമ്പന്നമാകണം

*ഉറങ്ങാന്‍ നേരം ആദ്യം ഒഴിവാക്കേണ്ടത് സ്‌ട്രെസ് ആണ്. നല്ല ബ്രീത്തിങ് ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അവ പരിശീലിക്കുക.

×