June 26, 2026 |
Share on

നാറ്റോ നേതാക്കന്മാരുടെ ഭാര്യമാര്‍ ഫോട്ടോയില്‍; ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയുടെ സ്വവര്‍ഗ പങ്കാളിയെ വൈറ്റ് ഹൗസ് ഒഴിവാക്കി

വൈറ്റ് ഹൗസിന്റെ ഫേസ്ബുക്ക് പേജില്‍ ഗോതിയറെ ഒഴിവാക്കിയ നടപടി അപമാനിക്കലാണെന്ന് പറഞ്ഞ് വിമര്‍ശനങ്ങളും പ്രതിഷേധവും ശക്തമായതോടെ വൈറ്റ് ഹൗസ് തിരുത്തല്‍ വരുത്തുകയും അദ്ദേഹത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് അടക്കം വിവിധ നാറ്റോരാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ ജീവിതപങ്കാളികള്‍ ഫോട്ടോക്ക് പോസ് ചെയ്തു. പക്ഷെ കൂട്ടത്തിലെ സ്വവര്‍ഗരതിക്കാരനായ ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെറ്റലിന്റെ ജീവിത പങ്കാളി ഗോതിയര്‍ ഡെസ്‌റ്റെനേയുടെ പേര് മാത്രം ഫോട്ടോയുടെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി. 2015ലാണ് ഇരുവരും വിവാഹിതരായത്. ഗോതിയര്‍ ഒരു ആര്‍ക്കിടെക്ടാണ്.

വൈറ്റ് ഹൗസിന്റെ ഫേസ്ബുക്ക് പേജില്‍ ഗോതിയറെ ഒഴിവാക്കിയ നടപടി അപമാനിക്കലാണെന്ന് പറഞ്ഞ് വിമര്‍ശനങ്ങളും പ്രതിഷേധവും ശക്തമായതോടെ വൈറ്റ് ഹൗസ് തിരുത്തല്‍ വരുത്തുകയും അദ്ദേഹത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ ഒമ്പത് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായ പരിപാടികള്‍ക്കിടെയാണ് ഫോട്ടോ എടുത്തത്. മെലാനിയ ട്രംപിനെയും ഗോതിയറേയും കൂടാതെ ബെല്‍ജിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ അമേലി ഡെര്ബോഡ് റെന്ജീന്, ബെല്‍ജിയന്‍ രാജ്ഞി മാതില്‍ഡെ, തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ ഭാര്യ എമിന്‍ എര്‍ദോഗന്‍, ഐസ്‌ലാന്‍ഡിലെ തോറ മാര്‍ഗരറ്റ് ബാല്‍ഡ്്‌വിന്‍സ് ഡോട്ടിര്‍, ഫ്രാന്‍സിലെ ബ്രിജിറ്റെ ട്രോഗ്ന്യൂസ്, സ്ലോവേനിയയുടെ മോജ്ക സ്‌ട്രോപ്‌നിക്, ബള്‍ഗേറിയയുടെ ഡെസിസ്ലാവ റഡേവ, നോര്‍വേയുടെ ഷൂള്‍റൂഡ് എന്നിവരാണ് ഫോട്ടോയില്‍.

Leave a Reply

Your email address will not be published. Required fields are marked *

×