ബോക്സിംഗില്‍ ഇന്ത്യയ്ക്ക് പൊന്‍തിളക്കം സമ്മാനിച്ച താരമാണ് മേരികോം. ഒളിമ്പിക്സില്‍ അടക്കം അനവധി മെഡലുകള്‍ വാരിക്കൂട്ടിയ മേരികോമിനെ കാണാന്‍ കേന്ദ്ര കായിക മന്ത്രിയായ രാജ്യവര്‍ധന്‍ സിംഗ് എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒളിമ്പിക് മെഡല്‍ വെടിവെച്ചിട്ട മിന്നും താരമാണ് രാജ്യവര്‍ധന്‍ സിംഗ്.
ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് മേരികോമിന്റെ അടുത്തേക്ക് റാത്തോഡ് എത്തിയത്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മേരികോം. നവംബര്‍ 15 മുതല്‍ 24 വരൊണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ബോക്സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തു. വീഡിയോ കാണാം..
https://www.azhimukham.com/trending-british-mp-slams-statueofunity-why-should-we-give-financial-aid-to-a-country-build-3000cr-statue/
This post was last modified on November 4, 2018 3:52 pm
Leave a Comment