UPDATES

വായന/സംസ്കാരം

ദിലീപ് എന്ന പേര് വെറുത്തിരുന്നു, 25 വയസ് വരെ ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നു: എആര്‍ റഹ്മാന്‍

ആ പേരിനോട് എന്തുകൊണ്ടാണ് വെറുപ്പ് തോന്നിയത് എന്നെനിക്കറിയില്ല. എന്റെ വ്യക്തിത്വവുമായി ആ പേരിന് ഒരു ബന്ധവുമില്ലാത്ത പോലെയായിരുന്നു. എനിക്ക് മറ്റൊരാളാകേണ്ടിയിരുന്നു.

                       

25ാമത്തെ വയസ് വരെ താന്‍ ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായും ദിലീപ് കുമാര്‍ എന്ന തന്റെ പഴയ പേരിനെ വല്ലാതെ വെറുത്തിരുന്നതായും എആര്‍ റഹ്മാന്‍. അക്കാലത്ത് മിക്കവാറും എല്ലാ ദിവസവും ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നു. എന്റെ അച്ഛന്‍ വിശ്രമമില്ലാതെ ജോലി ചെയ്തതും അദ്ദേഹത്തിന്റെ മരണവുമെല്ലാം കുറച്ച് സിനിമകള്‍ മാത്രം ചെയ്യുന്നതിന് എനിക്ക് പ്രേരണയായി. 35 സിനിമകള്‍ വന്നപ്പോള്‍ അതില്‍ രണ്ടെണ്ണം മാത്രം തിരഞ്ഞെടുത്തു. എല്ലാം തിന്നാനാവില്ല, ആവശ്യമുള്ളത് മാത്രം കുറച്ച് ഭക്ഷിക്കുക – റഹ്മാന്‍ പിടിഐയോട് പറഞ്ഞു.

റഹ്മാന് ഒമ്പത് വയസുള്ളപ്പോളാണ് അദ്ദേഹത്തിന്റെ പിതാവ് ആര്‍കെ ശേഖറിന്‍റെ മരണം. ശേഖറിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് കൊടുത്താണ് ഏറെക്കാലം കുടുംബം ജീവിച്ചത്. 25 വയസുള്ളപ്പോള്‍ 1992ല്‍ മണിരത്‌നത്തിന്റെ റോജയിലൂടെ സിനിമ സംഗീത ലോകത്ത് നവതരംഗം സൃഷ്ടിച്ച് രംഗത്തെത്തുന്നതിന് മുമ്പ് തന്നെ റഹ്മാനും കുടുംബവും സൂഫി ഇസ്ലാമിലേയ്ക്ക് പോയി. എഎസ് ദിലീപ് കുമാര്‍ അള്ളാരാഖ റഹ്മാന്‍ ആയി. എനിക്ക് ദിലീപ് കുമാര്‍ എന്ന പേര് ഒട്ടും ഇഷ്ടമായിരുന്നില്ല. ആ പേരിനോട് എന്തുകൊണ്ടാണ് വെറുപ്പ് തോന്നിയത് എന്നെനിക്കറിയില്ല. എന്റെ വ്യക്തിത്വവുമായി ആ പേരിന് ഒരു ബന്ധവുമില്ലാത്ത പോലെയായിരുന്നു. എനിക്ക് മറ്റൊരാളാകേണ്ടിയിരുന്നു.

അര്‍ദ്ധരാത്രിക്കും രാവിലെ ആറ് മണിക്കും ഇടയിലുള്ള മണിക്കൂറുകളില്‍ പാട്ടുകളുടെ റെക്കോഡിംഗ് നടത്താന്‍ തന്നെ പ്രേരിപ്പിക്കുന്ന കാരണങ്ങളെക്കുറിച്ചും റഹ്മാന്‍ സംസാരിച്ചു. എന്തിലേയ്‌ക്കെങ്കിലും ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ സമയമാണ് ഏറ്റവും ഉചിതമെന്ന് റഹ്മാന്‍ കരുതുന്നു.

വായനയ്ക്ക്: https://goo.gl/EakhFF

മതം മാറിയ ദിലീപ് കുമാറേ, പാകിസ്ഥാനിലേക്ക് പോ; എ.ആര്‍ റഹ്മാന് മലയാളി സംഘപരിവാറുകാരുടെ തെറിവിളി

Share on

മറ്റുവാര്‍ത്തകള്‍