തൃശൂര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടും ബോളിവുഡ് താര പ്രഭയിലും തിളങ്ങി മുകേഷ് അംബാനിയുടെ മകളുടെ വിവാഹ നിശ്ചയചടങ്ങുകള്‍. ഇറ്റലിയിലെ ലേക്ക കോമോയില്‍ നടന്ന ആഡംബര പൂര്‍ണമായ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച.
പിതാവ് മുകേഷ് അംബാനിക്കൊപ്പം വരന്‍ ആനന്ദ് പിറമാലിക്കടുത്തേക്ക് വരുന്ന ഇഷ അംബാനിയുടെയും ചടങ്ങിന് ശേഷമുള്ള ആഘോങ്ങളുടെയും വീഡിയോകളാണ് പുറത്തുവന്നിട്ടുത്. ഇഷയുടെ ഇരട്ട സഹോദരന്‍ ആകാശ് അംബാനി പ്രതിശ്രുത വധു ഷോല്‍ക്ക മേത്ത എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം. വെള്ളിയാഴ്ച ആരംഭിച്ച ചടങ്ങുകള്‍ ഞായറാഴ്ചയാണ് അവസാനിച്ചത്.
https://www.instagram.com/p/BoCim1rHjc8/?utm_source=ig_embed&utm_campaign=embed_video_watch_again
ചടങ്ങുകളുടെ ഭാഗമായി പ്രശസ്ത സംഗീതജ്ഞന്‍ ജോണ്‍ ലെജന്റിന്റെ സംഗീത വിരുന്നും, വലിയ തോതില്‍ കരിമരുന്ന പ്രയോഗവും സ്ഘടിപ്പിച്ചിരുന്നു. പരിപാടികളില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, ജാന്‍വി, കുഷ്‌നികപൂര്‍ എന്നിവരും പങ്കെടുത്തു.
https://www.instagram.com/p/BoDO6S1hWWt/?utm_source=ig_embed&utm_campaign=embed_video_watch_again
https://www.instagram.com/p/BoDVwlfHudI/?utm_source=ig_embed