June 07, 2026 |
Share on

കടന്നുപിടിക്കാന്‍ ശ്രമിച്ച ഡോക്ടറെ ചെരുപ്പൂരി അടിച്ച് ബിഹാറിലെ ട്രെയിനി നഴ്‌സുമാര്‍

കൈകൊണ്ട് തുടങ്ങിയ അടി ചെരുപ്പേറിലെത്തി. തലങ്ങും വിലങ്ങും അടികൊണ്ട ഡോക്ടര്‍ മറ്റു വഴി ഇല്ലാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

സഹപ്രവര്‍ത്തകയെ കടന്നു പിടിക്കിന്‍ ശ്രമിച്ച ഡോക്ടറിന് കൂട്ട അടികൊടുത് പുറംവാതിലിലൂടെ ഓടിച്ച നഴ്സുമാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ താരങ്ങള്‍. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള പ്രതേക പരിശീലന ക്ലാസ്സിന് ഇടയില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ കടന്നു പിടിക്കുകയായിരുന്നു. ഉപദ്രവിക്കപ്പെട്ട നഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് ആശുപത്ര്യയിലെ മുതിര്‍ന്ന ഡോക്ടര്‍ കുറ്റാരോപിതനായ ഡോക്ടറിനെ ചോദ്യം ചെയുന്നതിനിടയില്‍ നഴ്‌സുമാര്‍ വളയുകയായിരുന്നു.

കൈകൊണ്ട് തുടങ്ങിയ അടി ചെരുപ്പേറിലെത്തി. തലങ്ങും വിലങ്ങും അടികൊണ്ട ഡോക്ടര്‍ മറ്റു വഴി ഇല്ലാതെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ഡോക്ടര്‍മാര്‍ രക്ഷിക്കാന്‍ ശ്രമിച്ചങ്കിലും ഉപകാരപ്പെട്ടില്ല. അടി കൊടുക്കുന്നതിനു ഇടയില്‍ നഴ്‌സ്മാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറല്‍ ആകുകയാണിപ്പോള്‍ .

വീഡിയോ കാണാം …

Leave a Reply

Your email address will not be published. Required fields are marked *

×