പരസ്യവാചകങ്ങള്‍ അല്ലാത്ത സുരക്ഷയും കരുതലും: ഒരു മാര്‍ പാപ്പ മാതൃക (വീഡിയോ)

പോപ്പ് ഫ്രാന്‍സിസ് വിശ്വാസികളെ അഭിവാദ്യം ചെയ്ത് തന്റെ വാഹനത്തില്‍ മുന്നോട്ടുപോവുകയായിരുന്നു. അപ്പോളാണ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള വനിതാ ഓഫീസര്‍ കുതിരപ്പുറത്ത് നിന്ന് വീഴുന്നത്.

പ്രമുഖ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കാനായി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അവരെ അനുഗമിക്കും. എന്നാല്‍ ഈ സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്ക് അപകടം പറ്റുമ്പോള്‍ വിഐപികളുടേയും വിവിഐപികളുടേയും മറ്റും പ്രതികരണം എങ്ങനെയായിരിക്കും. അത്തരമൊരു വിവിഐപിയുടെ ശ്രദ്ധേയമായ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റേയും ഏറ്റവും വലിയ മതവിശ്വാസി സമൂഹത്തിന്റേയും നേതാവ് – ഫ്രാന്‍സിസ് മാര്‍പാപ്പ.

പോപ്പ് ഫ്രാന്‍സിസിന്റെ ജന്മനാടായ അര്‍ജന്റീനയുടെ അയല്‍രാജ്യം ചിലിയിലാണ് സംഭവം നടന്നത്. പോപ്പ് ഫ്രാന്‍സിസ് വിശ്വാസികളെ അഭിവാദ്യം ചെയ്ത് തന്റെ വാഹനത്തില്‍ മുന്നോട്ടുപോവുകയായിരുന്നു. അപ്പോളാണ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള വനിതാ ഓഫീസര്‍ കുതിരപ്പുറത്ത് നിന്ന് വീഴുന്നത്. ഉദ്യോഗസ്ഥ കുതിരപ്പുറത്ത് നിന്ന് വീണത് കണ്ട പോപ്പ് ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും പരിക്കേറ്റ ഉദ്യോഗസ്ഥയുടെ അടുത്തേയ്ക്ക് നടന്നുചെല്ലുകയും ചെയ്തു.

വീഡിയോ കാണാം:

This post was last modified on January 21, 2018 6:30 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment