June 25, 2026 |
Share on

പ്രയാഗ മാര്‍ട്ടിന്റെ ഡാന്‍സിനെയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല; വൈറലായി വീഡിയോ

മുമ്പ് പ്രയാഗയുടെ ഒരു ഇന്റര്‍വ്യൂവും ട്രോള്‍ ആകുകയും യൂടൂബില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു

നടി പ്രയാഗ മാര്‍ട്ടിനാണ് ട്രോളര്‍മാരുടെ പുതിയ ഇര. പ്രയാഗയുടെ ഡാന്‍സാണ് അവര്‍ പുതിയ വീഡിയോ ട്രോള്‍ ആക്കിയിരിക്കുന്നത്. വനിത ഫിലിം അവാര്‍ഡ്ദാന ചടങ്ങിലാണ് നടി ചുവടുവച്ചത്.

എന്നാല്‍ പ്രയാഗയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നാണ് ട്രോളര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതനുസരിച്ചാണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നതും. ഛോട്ടാ മുംബൈയിലെ ചില രംഗങ്ങളും ഡാന്‍സ് രംഗത്തിനിടയില്‍ എഡിറ്റ് ചെയ്ത് കയറ്റിയിട്ടുണ്ട്. പാവാട, ഉദയനാണ് താരം, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

ഏപ്രില്‍ പത്തിന് യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നാല് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഡാന്‍സിനെയും പ്രയാഗയെയും വിമര്‍ശിച്ച് നിരവധി പേര്‍ കമന്റിട്ടിട്ടും ഉണ്ട്. മുമ്പ് പ്രയാഗയുടെ ഒരു ഇന്റര്‍വ്യൂവും ട്രോള്‍ ആകുകയും യൂടൂബില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×