ഹവ്വ ഹവ്വായ്ക്ക് ഒരു പ്രിയ വാര്യര്‍ വേര്‍ഷന്‍ (വീഡിയോ)

ആഘോഷ കേന്ദ്രങ്ങളില്‍ ഹവ്വ ഹവ്വ മൂന്ന് പതിറ്റാണ്ടുകളോളമായി അവിഭാജ്യ ഗാനമാണ്. ഇപ്പോള്‍ ഹവ്വ ഹവ്വായെ വീണ്ടും വൈറലാക്കുന്നത് പ്രിയ പ്രകാശ് വാര്യരാണ്.

1980കളില്‍ പാകിസ്ഥാനി മ്യൂസിക് വീഡിയോ ആണ് ഹവ്വ ഹവ്വ എന്ന പാട്ടിനെ തരംഗമാക്കിയത്. പാകിസ്ഥാനി പോപ്പ് ഗായകന്‍ ഹസന്‍ ജഹാംഗീര്‍ ആണ് പാടിയത്. എന്നാല്‍ ഈ ഉറുദു പാട്ടിന്റെ ഒറിജിനല്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് ആദ്യം വന്നത്. 1970കളില്‍ ഇറാനിയന്‍ റോക്ക് താരം കുറോഷ് യാഗ്മേ ആണ് ഈ പാട്ടിന്റെ ട്യൂണ്‍ കംപോസ് ചെയ്തതും ആല്‍ബം പുറത്തിറക്കിയതും. ഹവാര്‍ ഹവാര്‍ എന്ന് തുടങ്ങുന്ന പാട്ട്. ഏതായാലും പിന്നീട് ഹസന്‍ ജഹാംഗീറിന്‍റെ പാട്ട് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വലിയ ജനപ്രീതി നേടി. നിരവധി സിനിമകളില്‍ ഉപയോഗിക്കപ്പെട്ടു. ഇന്‍സാഫ് അപ്‌നേ ലാഹൂ സേ എന്ന ബോളിവുഡ് ചിത്രത്തിലും പാട്ട് ശ്രദ്ധേയമായി. ഈയടുത്ത് മുബാറകന്‍ എന്ന ബോളിവുഡ് സിനിമയിലും പാട്ട് ഉപയോഗിച്ചിരുന്നു.

ആഘോഷ കേന്ദ്രങ്ങളില്‍ ഹവ്വ ഹവ്വ മൂന്ന് പതിറ്റാണ്ടുകളോളമായി അവിഭാജ്യ ഗാനമാണ്. ഇപ്പോള്‍ ഹവ്വ ഹവ്വായെ വീണ്ടും വൈറലാക്കുന്നത് പ്രിയ പ്രകാശ് വാര്യരാണ്. ‘അടാറു ലവി’ല്‍ പുരികം വളച്ച് കണ്ണിറുക്കി ചിരിച്ച് സോഷ്യല്‍ മീഡിയയെ വീഴ്ത്തിയ പ്രിയ വാര്യര്‍. നടന്‍ അരുണ്‍ കുമാറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രിയ വാര്യര്‍ മറ്റുള്ളവരോടൊപ്പം ഈ പാട്ട് ആസ്വദിച്ച് വീഡിയോ വൈറലായിരിക്കുന്നു.

This post was last modified on May 4, 2018 10:04 am

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment