UPDATES

സിനിമ

‘സിനിമയ്ക്കിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയും മാനസിക അകലവും ഉണ്ടാക്കി’; അ‍ഡാറ് ലൗവിലെ ടീച്ചർ റോഷ്‌ന പറയുന്നു

‘നിർമാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം’

                       

ചങ്ക്‌സ് എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ചിത്രമാണ്  ‘ഒരു അഡാര്‍ ലവ്’. പുതുമുഖങ്ങളുടെ വലിയ നിര തന്നെ ഉള്ള ചിത്രത്തിന് റിലീസിന് മുൻപ് തന്നെ ട്രോളുകളും വിവാദങ്ങളും ഏറെ ആയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ ദേശീയ തലത്തിൽ തന്നെ പ്രിയ വാര്യർ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനു ശേഷം ആദ്യം നായികയായി നിശ്ചയിച്ചിരുന്ന നൂറിന് പകരം പ്രിയക്ക് പ്രാധന്യം നൽകണമെന്ന നിർമ്മാതാവിന്റെ നിർദ്ദേശത്തെ തുടർന്ന് തർക്കങ്ങൾ നിലനിന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നൂറിൻ-പ്രിയ പിണക്കവും ചർച്ചയായിരുന്നു.

‘സിനിമയ്ക്കിടയില്‍ സംഭവിച്ച കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും മാനസിക അകലം ഉണ്ടാക്കുകയും ചെയ്‌തെന്ന് പറയുകയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച റോഷ്‌ന. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് റോഷ്‌ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു  പ്രിയ തിരിച്ചും.

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിർമാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു’- റോഷ്‌ന പറയുന്നു

പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതായെന്നും. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയില്‍ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലയെന്നും റോഷ്‌ന പറഞ്ഞു

‘എല്ലാത്തിനും ഉപരിയായി ഇവരെല്ലാവരും വളരെ നല്ല വ്യക്തികളാണ്. സ്‌നേഹമുള്ളവരാണ്. പക്ഷേ സിനിമയ്ക്കിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും മാനസിക അകലം ഉണ്ടാക്കുകയും ചെയ്തു. നൂറിനും പ്രിയയുമൊക്കെ ഉയരങ്ങളിലെത്തും എന്നതിനു തര്‍ക്കമില്ല. ടാലന്റ് ഉള്ള കുട്ടികളാണ് അവര്‍’- റോഷ്‌ന കൂട്ടിചേർത്തു.

Share on

മറ്റുവാര്‍ത്തകള്‍